ശക്തമായ ഇടി മിന്നലും മഴയും: കൊച്ചിയിൽ രണ്ട് വിമാനങ്ങൾ വഴി തിരിച്ചു വിട്ടു

ശക്തമായ ഇടി മിന്നലും മഴയും: കൊച്ചിയിൽ രണ്ട് വിമാനങ്ങൾ വഴി തിരിച്ചു വിട്ടു

എറണാകുളം : വേനൽമഴയുടെ ഭാഗമായി ഉണ്ടായ ശക്തമായ ഇടി മിന്നലും കാരണം കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. വിമാനങ്ങൾ കോയമ്പത്തൂരിലേയ്‌ക്കാണ് തിരിച്ചു വിട്ടത്. ഞായറാഴ്ച വൈകീട്ട് 5 40 ന് ദുബായിൽ നിന്നുമെത്തിയ ഇൻഡിഗോ വിമാനവും വൈകിട്ട് 5.45 ന് ഹൈദരാബാദിൽ നിന്നുമെത്തിയ ഇൻഡിഗോ വിമാനവുമാണ് കൊച്ചിയിൽ ഇറങ്ങാൻ കഴിയാതിരുന്നതിനെ തുടർന്ന് വഴി തിരിച്ചുവിട്ടത്. ഈ രണ്ടു വിമാനങ്ങളും രാത്രി കൊച്ചിയിൽ തിരിച്ചെത്തി തുടർ സർവീസ് നടത്തി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശക്തമായ ഇടി മിന്നലും മഴയും: കൊച്ചിയിൽ രണ്ട് വിമാനങ്ങൾ വഴി ത… | Boolokam