ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തിങ്കളാഴ്‌ച പരിഗണിക്കും

ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തിങ്കളാഴ്‌ച പരിഗണിക്കും

ന്യ‍ൂഡൽഹി: ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച 2018ലെ വിധിക്കെതിരായ പുനഃപരിശോധന ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ മൂ‍ന്നംഗ ബെഞ്ചാണ്‌ ഹർജികൾ കേൾക്കുക. ആറ് വര്‍ഷത്തിന് ശേഷമാണ് ഹരജികള്‍ വീണ്ടും കോടതി മുമ്പാകെ എത്തുന്നത്. കേസ് പുതിയ ബെഞ്ചിലേക്ക്‌ വിടുന്ന കാര്യത്തിൽ ഇതോടെ തീരുമാനമുണ്ടാവും എന്നാണ് റിപ്പോർട്ട്. നേരത്തെ രൂപീകരിച്ച ഒമ്പതംഗ ബെഞ്ചിൽ നിലവിലെ ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്ത്‌ ഒഴികെയുള്ളവർ വിരമിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!