കണ്ണൂർ: മലബാർ ദേവസ്വം ബോർഡിന്റെ പരിധിയിൽപ്പെടുന്ന കാങ്കോൽ ശിവക്ഷേത്രത്തിലെ ഭണ്ഡാരം കവർന്നു. ക്ഷേത്രഗോപുരത്തിനോട് ചേർന്നുള്ള അരയാൽ തറയിൽ സ്ഥാപിച്ച സ്റ്റീൽ ഭണ്ഡാരമാണ് തകർത്ത് മോഷ്ടിച്ചത്. ശനിയാഴ്ച രാത്രി 8.30 നും 9.30 നും ഇടയിലാണ് സംഭവം. തകർത്ത ഭണ്ഡാരവുമായി പോകുന്ന മോഷ്ടാവിൻ്റ ദൃശ്യം ക്ഷേത്രത്തിലെ സി സി ടി വി യിൽ പതിഞ്ഞു. തകർത്ത ഭണ്ഡാരം ക്ഷേത്ര വഴിപാട് കൗണ്ടറിന്റെ സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പോലീസിൽ പരാതി നൽകി.
ശിവക്ഷേത്രത്തിലെ ഭണ്ഡാരം കവർന്നു; മോഷ്ടാവിൻ്റ ദൃശ്യം സിസിടിവിയിൽ
J
Janam TVSource Link
3 months ago