തൃശൂര്‍: വാണിയംപാറയില്‍ വീടിനുള്ളില്‍ വെച്ച് വിഷപ്പാമ്പിന്റെ കടിയേറ്റ കുട്ടി അത്ഭുതകരമായി രക്ഷപെട്ടു. കൊമ്പഴ മാളിയേക്കല്‍ ശ്യാം പീറ്ററിന്റെ മകന്‍ ആദം ആണ് പാമ്പ് കടിയേറ്റ് ചികിത്സയിലുള്ളത്. വീട്ടിലെ ശുചിമുറിയില്‍ ഇരിക്കുമ്പോഴാണ് ആദമിനെ പാമ്പ് കടിച്ചത്. അതിതീവ്ര വിഷമുള്ള ശംഖുവരയന്‍ വിഭാഗത്തില്‍പ്പെട്ട പാമ്പാണ് കുട്ടിയെ ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടന്‍ തന്നെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയതിനാല്‍ വലിയൊരു അപകടം ഒഴിവാക്കാനായി. നിലവില്‍ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. […]
ശുചിമുറിയില്‍ വെച്ച് പാമ്പ് കടിച്ചു; രണ്ടര വയസുകാരന്‍ ആശുപത്രിയില്‍ ചികിത്സയില്‍
J
Janam TVSource Link
18 days ago