പാലക്കാട്: ഷെയർമാർക്കറ്റിലൂടെ കൂടുതൽ വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ പ്രതി പിടിയിൽ. ചെർപ്പുളശ്ശേരി കാറൽമണ്ണ മൂത്തേടത്ത് മുഹമ്മദ് അഫ്സലാണ് അറസ്റ്റിലായത്. കുളപ്പുള്ളി സ്വദേശിയെ കബളിപ്പിച്ച 11 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. ഷൊർണൂർ പോലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ ബാങ്ക് അക്കൗണ്ട്, സുഹൃത്തുക്കൾ, സഹായികൾ എന്നിവരെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഷെയർമാർക്കറ്റിലൂടെ ലാഭം വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ; ചെർപ്പുളശ്ശേരി സ്വദേശി മുഹമ്മദ് അഫ്സൽ പിടിയിൽ
J
Janam TVSource Link
3 months ago