സമൂഹമാധ്യമത്തിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച്  സർക്കാർ ജീവനക്കാരൻ;  അൻഷാദ് സലിം എൻജിഒ യൂണിയൻ നേതാവ്

സമൂഹമാധ്യമത്തിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച് സർക്കാർ ജീവനക്കാരൻ; അൻഷാദ് സലിം എൻജിഒ യൂണിയൻ നേതാവ്

പത്തനംതിട്ട: സമൂഹമാധ്യമത്തിൽ പ്രധാനമന്ത്രിയെ അവഹേളിച്ച് സർക്കാർ ജീവനക്കാരൻ. പത്തനംതിട്ട ചെറുകോൽ  കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ് പെക്ടർ അൻഷാദ് സലിം ആണ് പ്രധാനമന്ത്രിയെ വികലമായി ചിത്രീകരിച്ചു കൊണ്ടുള്ള വീഡിയോ വാട്സ്ആ്പ്പ് സ്റ്റാറ്റസാക്കിയത്.  എൻജിഒ യൂണിയൻ റാന്നി ഏരിയ സെക്രട്ടറി കൂടിയാണ് ഇയാൾ. ഇയാൾക്കെതിരെ എൻജിഒ സംഘ് അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി എത്തി. സർക്കാർ ജീവനക്കാർ പാലിക്കേണ്ട ചട്ടത്തിന് വിരുദ്ധമായാണ് അൻഷാദ് സലിമിന്റെ  പ്രവൃത്തി. ഇയാൾക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.  

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സമൂഹമാധ്യമത്തിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച് സർക്കാർ ജീവന… | Boolokam