സാങ്കേതിക തകരാറുകള്‍ പരിഹരിച്ചു: രണ്ട് മാസത്തെ ഇടവേളയ്‌ക്ക് ശേഷം തേജസ് യുദ്ധവിമാനങ്ങള്‍ വീണ്ടും പറന്നു തുടങ്ങും; തേജസിന്റെ തിരിച്ചുവരവ് വ്യോമസേനയ്‌ക്ക് വലിയ കരുത്ത്

സാങ്കേതിക തകരാറുകള്‍ പരിഹരിച്ചു: രണ്ട് മാസത്തെ ഇടവേളയ്‌ക്ക് ശേഷം തേജസ് യുദ്ധവിമാനങ്ങള്‍ വീണ്ടും പറന്നു തുടങ്ങും; തേജസിന്റെ തിരിച്ചുവരവ് വ്യോമസേനയ്‌ക്ക് വലിയ കരുത്ത്

J
Janam TVSource Link
ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് രണ്ട് മാസത്തോളമായി നിര്‍ത്തിവെച്ചിരുന്ന തദ്ദേശീയ യുദ്ധവിമാനമായ എല്‍.സി.എ തേജസിന്റെ പറക്കല്‍ ഇന്ന് പുനരാരംഭിക്കും. ഫെബ്രുവരി ആദ്യവാരം നടന്ന ഒരു ലാന്‍ഡിംഗ് അപകടത്തെത്തുടര്‍ന്നാണ് തേജസ് വിമാനങ്ങള്‍ താല്‍ക്കാലികമായി നിലത്തിറക്കിയിരുന്നത്. വിമാനത്തില്‍ കണ്ടെത്തിയ സോഫ്റ്റ്വെയര്‍ സംബന്ധമായ തകരാര്‍ പരിഹരിച്ചതായും 36 തേജസ് വിമാനങ്ങളും ഇന്ന് മുതല്‍ വീണ്ടും പറക്കുമെന്നും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് സി.എം.ഡി ഡി.കെ. സുനില്‍ അറിയിച്ചു. ലോക്കല്‍ മോഡിഫിക്കേഷന്‍ കമ്മിറ്റി വിഷയം വിശദമായി ചര്‍ച്ച ചെയ്തതായും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതായും അദ്ദേഹം വ്യക്തമാക്കി. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സാങ്കേതിക തകരാറുകള്‍ പരിഹരിച്ചു: രണ്ട് മാസത്തെ ഇടവേളയ്‌ക്ക്… | Boolokam