അഞ്ചൽ: ആറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അഞ്ചൽ കൈതാടി സ്വദേശി രാജേഷ് ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ആയിരനല്ലൂർ ആറിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. തിങ്കളാഴ്‌ച ഉച്ചയോടെ ആയിരുന്നു അപകടം. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസും പുനലൂരിൽ നിന്നുള്ള ഫയർഫോഴ്‌സും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുനലൂർ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും
സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
J
Janam TVSource Link
20 days ago