സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം; 15 കുട്ടികൾക്ക് പരിക്കേറ്റു

സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം; 15 കുട്ടികൾക്ക് പരിക്കേറ്റു

തിരുവനന്തപുരം:  നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് 15 കുട്ടികൾക്ക് പരിക്കേറ്റു. പൂവത്തൂർ ഗവൺമെൻറ് യുപി സ്കൂളിലെ വാഹനമാണ് തോട്ടിലേക്ക് മറിഞ്ഞത്. വണ്ടിത്തടം പൂവത്തൂർ റൂട്ടിലാണ് അപകടമുണ്ടായത്.  പ്രദേശവാസികളാണ് കുട്ടികളെ വെള്ളത്തിൽ നിന്നും പുറത്തെടുത്തത്.  പരിക്കേറ്റ  കുട്ടികളെ കാരക്കോണം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.    

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം; 15 കുട്ടികൾക്ക് പരിക്ക… | Boolokam