പാലക്കാട്: തൃത്താല കുമ്പിടിയിൽ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന യുവതികൾക്ക് മർദ്ദനമേറ്റു. ക്ലിനിക്കിന് സമീപമുള്ള വാടകവീട്ടിൽ നിന്ന് ജോലിക്ക് പോകുന്നതിനിടെ അജ്ഞാതൻ പിന്നാലെ എത്തി ചുറ്റിക പോലുള്ള ആയുധംകൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം നടന്നത്. അക്രമി മുഖം തുണികൊണ്ട് മറച്ച നിലയിലായിരുന്നുവെന്നാണ് യുവതികൾ പറയുന്നത്. സംഭവം നടന്ന സ്ഥലത്തിനടുത്ത് സിസിടിവി ക്യാമറ ഉണ്ടായിരുന്നുവെങ്കിലും അത് ബക്കറ്റ് കൊണ്ട് മൂടിയ നിലയിലായിരുന്നു. പരിക്കേറ്റ യുവതികളെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന യുവതികൾക്ക് നേരെ ആക്രമണം; ചുറ്റിക പോലുള്ള ആയുധംകൊണ്ട് തലയ്‌ക്കടിച്ചു; സിസിടിവി ബക്കറ്റ് കൊണ്ട് മൂടിയ നിലയിൽ
J
Janam TVSource Link
3 months ago