പാലക്കാട്: വാണിയംകുളത്ത് മദ്യലഹരിയിൽ കാറിൽ എത്തിയ യുവാവിന്റെ പരാക്രമം. അർദ്ധ ബോധാവസ്ഥയിലായരുന്ന യുവാവ് ഓടിച്ച കാർ നിയന്ത്രണം വിട്ട് മാന്നന്നൂർ റോഡിൽ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. പിന്നാലെ യുവാവ് സ്വന്തം കാറിന്റെ ചില്ല് കൈകൊണ്ട് അടിച്ചുതകർത്തു. ഇന്നലെ രാത്രിയാണ് സംഭവം. നാട്ടുകാരെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. യുവാവ് രാസലഹരി ഉപയോഗിച്ചിരുന്നോ എന്നും സംശയമുണ്ട്. വല്ലപ്പുഴ സ്വദേശിയായ യുവാവിനെ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
സ്വന്തം കാറിന്റെ ചില്ല് കൈകൊണ്ട് അടിച്ചുതകർത്തു; മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം
J
Janam TVSource Link
about 1 month ago