സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയ സംഭവം; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി

സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയ സംഭവം; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ ശേഖരിച്ചത് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ശമ്പള വിതരണ സോഫ്റ്റ് വെയറായ സ്പാർക്കിൽ നൽകിയ ഫോൺ നമ്പർ അടക്കമുള്ള വ്യക്തിഗത വിവരങ്ങളാണ് ദുരുപയോഗം ചെയ്തിരിക്കുന്നത്. അനുമതിയില്ലാതെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത് സ്വകാര്യതാ ലംഘനമാണെന്നും രാഷ്‌ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി വിവരങ്ങൾ ഉപയോഗിച്ചവെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായ അനിൽകുമാർ അടക്കമുള്ളവരാണ് ഹർജിക്കാർ. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയ സംഭവം; മുഖ… | Boolokam