ന്യൂഡൽഹി: ഹരിയാനയിൽ നേരിയ ഭൂകമ്പം. ഹരിയാനയിലെ റെവാരിയിൽ ഇന്ന് രാവിലെ 7.01 നാണ് നേരിയ ഭൂകമ്പം രേഖപ്പെടുത്തിയത്. പ്രകമ്പനം റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയതായി ദേശീയ ഭൂകമ്പ ശാസ്ത്ര കേന്ദ്രം അറിയിച്ചു. 5 കിലോമീറ്റർ ആഴത്തിൽ ഉണ്ടായ ഭൂകമ്പം 28.31 ഡിഗ്രി വടക്കൻ അക്ഷാംശത്തിലും 76.42 ഡിഗ്രി കിഴക്കൻ രേഖാംശത്തിലുമാണെന്ന് കണ്ടെത്തിയിരുന്നു. ഭൂകമ്പം മൂലം എന്തെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടായതായ വിവരങ്ങൾ ലഭ്യമല്ല. നേരത്തെ, അരുണാചൽ പ്രദേശിലും ഭൂകമ്പങ്ങൾ ഉണ്ടായിരുന്നു.
ഹരിയാനയിൽ നേരിയ ഭൂകമ്പം, റിക്ടർ സ്കെയിലിൽ 2.8 തീവ്രത
J
Janam TVSource Link
2 months ago