ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; തലനാരിഴയ്‌ക്ക് ഒഴിവായത് വൻ ദുരന്തം

ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; തലനാരിഴയ്‌ക്ക് ഒഴിവായത് വൻ ദുരന്തം

കൊല്ലം: കരുനാഗപ്പള്ളിയിൽ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. കരുനാഗപ്പള്ളി – ചെറിയഴീക്കൽ റോഡിൽ പ്രവർത്തിക്കുന്ന നവഗ്രഹ ഹോട്ടലിൽ ഉച്ചയോടെയാണ് അപകടം. തലനാരിഴയ്‌ക്കാണ് ആളപായം ഒഴിവായത്. അടുക്കള പൂർണമായും കത്തി നശിച്ചു. ഫ്രിഡ്ജ് ഉൾപ്പടെയുള്ള സാധനങ്ങളും നശിച്ചു.  ഉഗ്രശബ്ദത്തോടെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. അപകടസമയത്ത് ആളുകൾ പുറത്തിറങ്ങിയിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; തലനാരിഴയ്‌… | Boolokam