‘ഇന്ന് ഉച്ചയ്‌ക്ക് 1.10 നു മുൻപ് സ്ഫോടനം നടക്കും’; കോഴിക്കോട് മെഡിക്കൽ കോളജിനും കൊല്ലം സിജെഎം കോടതിക്കും ബോംബ് ഭീഷണി

‘ഇന്ന് ഉച്ചയ്‌ക്ക് 1.10 നു മുൻപ് സ്ഫോടനം നടക്കും’; കോഴിക്കോട് മെഡിക്കൽ കോളജിനും കൊല്ലം സിജെഎം കോടതിക്കും ബോംബ് ഭീഷണി

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജിനും കൊല്ലം സിജെഎം കോടതിക്കും ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്.  ബോംബ്, ഡോഗ് സ്‌ക്വാഡുകൾ സ്ഥലത്ത് പരിശോധന നടത്തുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രിൻസിപ്പലിനാണ് സന്ദേശം എത്തിയത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഭീഷണി എത്തുന്നത്. ഇന്ന് ഉച്ചയ്‌ക്ക് 1.10 നു മുൻപ് സ്ഫോടനം നടക്കും എന്നാണ് കൊല്ലം സിജെഎം കോടതിക്ക് ലഭിച്ച സന്ദേശത്തിൽ പറയുന്നത്. തമിഴ് നാട്ടിലെ രാഷ്‌ട്രീയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇമെയിൽ.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഇന്ന് ഉച്ചയ്‌ക്ക് 1.10 നു മുൻപ് സ്ഫോടനം നടക്കും’; കോഴിക്കോ… | Boolokam