‘പ്രജകൾക്ക് ഇഷ്ടപ്പെടാത്ത ഭരണം കാഴ്ച വെച്ചാൽ രാജാവിനെ താഴെ ഇറക്കാൻ പ്രജകൾക്ക് കഴിയും; എല്ലാ കാര്യത്തിലും സത്യമുണ്ട്’; മുത്തപ്പന്റെ ഉപദേശങ്ങൾ കേട്ട് കെ.എൻ.ബാലഗോപാൽ

‘പ്രജകൾക്ക് ഇഷ്ടപ്പെടാത്ത ഭരണം കാഴ്ച വെച്ചാൽ രാജാവിനെ താഴെ ഇറക്കാൻ പ്രജകൾക്ക് കഴിയും; എല്ലാ കാര്യത്തിലും സത്യമുണ്ട്’; മുത്തപ്പന്റെ ഉപദേശങ്ങൾ കേട്ട് കെ.എൻ.ബാലഗോപാൽ

മുത്തപ്പന് മുന്നിൽ ഉപദേശങ്ങൾ കേട്ട് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കൊട്ടാരക്കര നെടുമൺകാവിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഉപദേശം കേട്ട് നിൽക്കുന്ന മന്ത്രിയുടെ ദൃശ്യമാണ് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്. ” രാജാവിന്റെ ഭരണം പോലെ പ്രജകൾ കൂടെ നിക്കും. പ്രജകൾക്ക് ഇഷ്ടപ്പെടാത്ത ഭരണം രാജാവ് കാഴ്ച വെച്ചാൽ രാജാവിനെ താഴെ ഇറക്കാൻ പ്രജകൾക്ക് കഴിയും. എല്ലാ കാര്യത്തിലും സത്യമുണ്ട്. സത്യമേവ ജയതേ”-  എന്ന് മുത്തപ്പൻ ബാലഗോപാലിനോട് പറഞ്ഞു. മൂത്തപ്പന്റെ വാക്കുകൾ കേട്ട് തലകുലുക്കുന്ന ബാലഗോപാലിനെയും ദൃശ്യങ്ങളിൽ കാണാം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘പ്രജകൾക്ക് ഇഷ്ടപ്പെടാത്ത ഭരണം കാഴ്ച വെച്ചാൽ രാജാവിനെ താഴെ… | Boolokam