21 മണിക്കൂർ നീണ്ട തെരച്ചിൽ വിഫലം; ചിറ്റൂരിൽ നിന്നും കാണാതായ ആറു വയസുകാരന്റെ മൃതദേഹം കണ്ടെത്തി

21 മണിക്കൂർ നീണ്ട തെരച്ചിൽ വിഫലം; ചിറ്റൂരിൽ നിന്നും കാണാതായ ആറു വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ചിറ്റൂരിൽ നിന്നും കാണാതായ ആറു വയസുകാരന്റെ മൃതദേഹം കണ്ടെത്തി. വീട്ടിൽ നിന്നും അൽപ്പം അകലെയുള്ള കുളത്തിലാണ് സുഹാന്റെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്‌ക്ക് 11 മണിയോടെയാണ് അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശികളായ അനസ് – തൗഹിത ദമ്പതികളുടെ മകൻ സുഹാനെ കാണാതായത്. ചേട്ടനുമായി വഴക്കുണ്ടായതിന് പിന്നാലെയാണ് കുട്ടിയെ കാണാതാവുകയായിരുന്നു. ഇന്നലെ ചിറ്റൂർ പൊലീസും ഫയർഫോഴ്സ് സംഘം സമീപത്തെ കുളത്തിലും കിണറുകളിലും പരിശോധന നടത്തിയെങ്കിലും സൂചനകൾ ലഭിച്ചില്ലിരുന്നില്ല. വീട്ടിൽ നിന്നും അകലെയായതിനാൽ മൃതദേഹം ലഭിച്ച കുളത്തിൽ തെരച്ചിൽ നടത്തിയിരുന്നില്ല.  […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!