70 ഓളം ക്രിമിനൽ കേസുകളിലെ പ്രതി; കുപ്രസിദ്ധ ​ഗുണ്ടാതലവൻ ഡൽഹിയിൽ പിടിയിൽ; വെടിയേറ്റ സലീം ​ഗഞ്ച ആശുപത്രിയിൽ

70 ഓളം ക്രിമിനൽ കേസുകളിലെ പ്രതി; കുപ്രസിദ്ധ ​ഗുണ്ടാതലവൻ ഡൽഹിയിൽ പിടിയിൽ; വെടിയേറ്റ സലീം ​ഗഞ്ച ആശുപത്രിയിൽ

J
Janam TVSource Link
ന്യൂഡൽഹി:  കുപ്രസിദ്ധ ​ഗുണ്ടാതലവൻ സലീം ​ഗഞ്ച പിടിയിൽ. ബന്ദർപൂരിൽ നടന്ന ഏറ്റുമുട്ടലിൽ വെടിയേറ്റ സലീമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. കൊലപാതകം ഉൾപ്പെടെ 70 ലധികം ക്രിമിനൽ കേസുകളിലെ പ്രതിയാണ് സലീം ​ഗഞ്ച. ഡൽഹിയിലെ കുപ്രസിദ്ധ ​ഗുണ്ടാതലവനോടൊപ്പം ചേർന്നായിരുന്നു ഇയാൾ പ്രവർത്തിച്ചിരുന്നത്. ഇയാളെ പിടികൂടുകയെന്നത് ഡൽഹി പോലീസിന് ഏറെ ശ്രമകരമായ ദൗത്യമായിരുന്നു. ഇയാൾക്ക് വേണ്ടി ഏറെ നാളായി ഡൽഹി പോലീസ് വലവീശുന്നുണ്ടായിരുന്നു. നിലവിൽ സലീം ​ഗഞ്ച പോലീസ് കസ്റ്റഡിയിൽ ചികിത്സയിൽ തുടരുകയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

70 ഓളം ക്രിമിനൽ കേസുകളിലെ പ്രതി; കുപ്രസിദ്ധ ​ഗുണ്ടാതലവൻ ഡൽഹ… | Boolokam