
അഗസ്ത്യവനമേഖലയിലെ 21 പട്ടികവർഗ പഠിതാക്കൾക്ക് സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യതാ പരീക്ഷ വിജയത്തിനുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മണ്ണാംകോണം സാമൂഹിക പഠന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ അരുവിക്കര എംഎൽഎ അഡ്വ. ജി. സ്റ്റീഫൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. തുടർന്ന് പത്താം തരം തുടർപഠനത്തിന് തടസ്സമായിരുന്ന ജനന സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത 59 പേർക്ക് ആവശ്യമുള്ള രേഖകളും വിതരണം ചെയ്തു. സിഎം വിത്ത് മീ പോർട്ടലിന്റെ സഹായത്തോടെ തദ്ദേശ സ്വയംഭരണ, റവന്യൂ, വനം വകുപ്പുകൾ ചേർന്ന് പ്രവർത്തനങ്ങൾ നടത്തി […]
The post അഗസ്ത്യവനമേഖലയിലെ പഠിതാക്കൾക്ക് ഏഴാം തരം തുല്യതാ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു appeared first on Kairali News | Kairali News Live.
