
വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി താമസക്കാരോടും സന്ദർശകരോടും ശക്തമായ മുന്നറിയിപ്പുമായി ദുബായ് ജിഡിആർഎഫ്എ. സൈബർ തട്ടിപ്പുകൾ നിരന്തരം വർധിക്കുന്ന സാഹചര്യത്തിൽ, അനൗദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണിയാകാമെന്ന് അധികൃതർ വ്യക്തമാക്കി. അപരിചിതരുമായി ആശയവിനിമയം ഒഴിവാക്കുകയും തിരിച്ചറിയാത്ത ഉറവിടങ്ങളിൽ നിന്ന് വരുന്ന സന്ദേശങ്ങൾക്കും ലിങ്കുകൾക്കും പ്രതികരിക്കാതിരിക്കണമെന്നും ജി.ഡി.ആർ.എഫ്.എ നിർദേശിച്ചു. നിരന്തരം ബോധവത്കരണം നടത്തിയിട്ടും ചിലർ ഇപ്പോഴും തട്ടിപ്പിന് ഇരയാകുന്ന സാഹചര്യം നിലനിൽക്കുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് വീണ്ടും പൊതുജനങ്ങളെ ജാഗ്രതപ്പെടുത്താനുള്ള നീക്കം ശക്തമാക്കിയത്. […]
The post അനൗദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ വ്യക്തിഗത വിവരങ്ങൾ പങ്കിടല്ലേ… മുന്നറിയിപ്പുമായി ദുബായ് ജിഡിആർഎഫ്എ appeared first on Kairali News | Kairali News Live.
