
ഇന്ന് (ബുധനാഴ്ച) ഉച്ചതിരിഞ്ഞ് 3.20, തിരുവനന്തപുരത്ത് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ നിന്ന് പതിവുപോലെ അതിഥിയുടെ വരവ് അറിയിച്ചു കൊണ്ട് അലാറം തുടർച്ചയായി മുഴങ്ങി. ദത്തെടുക്കൽ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിലെ ദൃശ്യങ്ങൾ തെളിയുന്ന മോനിറ്റർ ശ്രദ്ധിക്കാൻ നിൽക്കാതെ, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സിംഗ് സൂപ്രണ്ട് അജിതാ റാണിയും കേയർടേക്കർമാരും കുരുന്നിനെ സ്വീകരിക്കാൻ അമ്മത്തൊട്ടിലിനരികിൽ ഓടിയെത്തി. പക്ഷേ അവരെ കാത്തിരുന്നത് കുഞ്ഞ് അതിഥിയായിരുന്നില്ല. അതിഥിയില്ല, പകരം പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ ഒരു കൂട്ടം നാണയ തുട്ടുകളാണ് ഇത്തവണ അവരെ കാത്തിരുന്നത്. […]
The post അമ്മത്തൊട്ടിലിൽ അലാറം മുഴങ്ങി, ജീവനക്കാർ ഓടിയെത്തിയപ്പോള്‍ കണ്ടത് കുഞ്ഞ് അതിഥിയെയല്ല, കരുതലിന്റെ ‘സ്നേഹക്കിഴി’ appeared first on Kairali News | Kairali News Live.
