
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു. തൃശൂർ കോട്ടപ്പുറം സ്വദേശിനി ഗൗരി ആണ് മരിച്ചത്. അസുഖബാധിതയായി ചികിത്സയിലായിരുന്നു ഇവർ. ഇന്നലെ ബോധം വന്നപ്പോഴും ഗൗരി മകനെ അന്വേഷിച്ചിരുന്നു. മകനെ കാണാനാകാതെയുള്ള അമ്മയുടെ വിയോഗം ബന്ധുക്കൾക്കും നാടിനും നൊമ്പരമാവുകയാണ്. അതേസമയം തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് സ്ഫോടനമുണ്ടായത്. തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിൻ്റെ ഭാഗമായി പടക്കം നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. 14 പേർക്കാണ് അപകടത്തിൽ ഇതുവരെ ജീവൻ നഷ്ടമായത്. നാലു പേരെ കുറിച്ച് ഇതുവരെയും വിവരം ലഭിച്ചിട്ടില്ല. […]
The post അവസാനം ചോദിച്ചതും മകൻ എവിടെ എന്ന്; മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു appeared first on Kairali News | Kairali News Live.
