
അസമിലെ മുൻ കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു. 2021 മുതൽ 2024 വരെ അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന ഭൂപൻ ബോറയാണ് ഔദ്യോഗികമായി ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അസമിൽ, പാർട്ടിയെ നയിച്ചിരുന്ന മുൻ അധ്യക്ഷൻ തന്നെ ബിജെപിയിലേക്ക് പോകുന്നത് കോൺഗ്രസിന് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. നേരത്തെ ഫെബ്രുവരി മാസത്തിൽ അദ്ദേഹം പാർട്ടി വിടുമെന്ന സൂചനകൾ നൽകിയിരുന്നെങ്കിലും പിന്നീട് തിരിച്ചെത്തിയിരുന്നു. തുടർന്ന് രാഹുൽ […]
The post അസമില്‍ കോണ്‍ഗ്രസിന് തിരിച്ചടി; അനുനയ ചർച്ചകള്‍ പരാജയപ്പെട്ടു, മുൻ പിസിസി അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയില്‍ ചേർന്നു appeared first on Kairali News | Kairali News Live.
