
ഉത്സവ സീസണുകളിൽ പടക്കങ്ങൾ പൊട്ടി കണ്ണിന് ഗുരുതരമായി പരിക്കേൽക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ശബ്ദത്തേക്കാൾ വർണ്ണത്തിന് പ്രാധാന്യമുള്ള പടക്കങ്ങൾ വിപണിയിൽ സുലഭമായതോടെ കുട്ടികളാണ് ഇത്തരം അപകടങ്ങൾക്ക് കൂടുതലായും ഇരയാകുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ മാത്രം ഒ.പി., ഐ.പി. വിഭാഗങ്ങളിലായി ഇരുപതോളം പേരാണ് പടക്കം പൊട്ടിയുണ്ടായ പരിക്കുകളുമായി ചികിത്സ തേടിയെത്തിയത്. പടക്കങ്ങളിൽ കെമിക്കലുകൾ അമിതമായി ഉപയോഗിക്കുന്നത് പരിക്കുകളുടെ ആഘാതം വർദ്ധിപ്പിക്കുന്നുണ്ട്. നേത്രഗോളം തകർന്ന നിലയിൽ വരെ രോഗികൾ ചികിത്സക്കെത്തുന്നുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. […]
The post ആഘോഷം കണ്ണീരാകരുത്; പടക്കം പൊട്ടി നേത്രഗോളം തകരുന്നവരുടെ എണ്ണം വർധിക്കുന്നു appeared first on Kairali News | Kairali News Live.
