
ആറ്റിങ്ങലിൽ വീടിനുള്ളിൽ മധ്യവയസ്കന്റെ മൃതദേഹം ദിവസങ്ങൾ പഴക്കമുള്ള നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശിയായ ഷാജിയുടെ (50) മൃതദേഹമാണ് സ്വന്തം വീടിനുള്ളിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. വീടിന് ചുറ്റും അസഹനീയമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിസരവാസികൾ നടത്തിയ തിരച്ചിലിലാണ് മരണവിവരം പുറംലോകമറിഞ്ഞത്. കഴിഞ്ഞ 10 വർഷമായി ഷാജി കുടുംബവുമായി അകന്ന് ഡൽഹിയിലായിരുന്നു താമസമെന്നാണ് ലഭിക്കുന്ന വിവരം. അദ്ദേഹം എന്നാണ് ഡൽഹിയിൽ നിന്നും നാട്ടിലെത്തിയതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ALSO READ: ആദ്യ പട്ടിക വന്നതോടെ ബിജെപിയിൽ പൊട്ടിത്തെറി; മുതിർന്ന […]
The post ആറ്റിങ്ങലിൽ വീടിനുള്ളിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി appeared first on Kairali News | Kairali News Live.
