
ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട ശുചീകരണ പ്രവർത്തനങ്ങളിൽ തിരുവനന്തപുരം നഗരസഭ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ആറ്റുകാൽ വാർഡ് കൗൺസിലറുടെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പൊങ്കാലയ്ക്ക് മുൻപ് റോഡുകൾ നന്നാക്കുമെന്ന മേയറുടെ വാഗ്ദാനം പാഴ്വാക്കായി മാറിയെന്നും ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് നഗരസഭ സ്വീകരിച്ചതെന്നും ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി. ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ നഗരസഭയുടെയും മേയറുടെയും നടപടികളെ രൂക്ഷമായി വിമർശിച്ചു. പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും നഗരത്തിന്റെ പല ഭാഗങ്ങളിലും മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. […]
The post ആറ്റുകാൽ പൊങ്കാല: ശുചീകരണത്തിൽ നഗരസഭ പരാജയപ്പെട്ടെന്ന് ഡി.വൈ.എഫ്.ഐ; കൗൺസിലർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് appeared first on Kairali News | Kairali News Live.
