
ആലപ്പുഴ ജില്ലാ കേരളോത്സവത്തിലെ കളരിപ്പയറ്റ് മത്സരവേദിയിൽ വിധികർത്താക്കൾക്ക് നേരെ യുവമോർച്ച നേതാവിന്റെ കൊലവിളി. യുവമോർച്ച ആലപ്പുഴ നോർത്ത് ജില്ലാ ഭാരവാഹിയും മുൻ എ.ബി.വി.പി നേതാവുമായ അതുൽ കൃഷ്ണയുടെ നേതൃത്വത്തിലാണ് വിധികർത്താക്കളെ ഭീഷണിപ്പെടുത്തിയത്. ചേർത്തല വെള്ളിയാകുളം എൻ.എസ്.എസ് കരയോഗം ഹാളിൽ വെച്ച് നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ.ഡി. സന്തോഷ് ഗുരുക്കൾക്കും മറ്റ് വിധികർത്താക്കൾക്കും നേരെ അതുൽ കൃഷ്ണ ഭീഷണി മുഴക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. മത്സരത്തിൽ തനിക്ക് മാർക്ക് കുറഞ്ഞു എന്ന് ആരോപിച്ചായിരുന്നു […]
The post ആലപ്പുഴ ജില്ലാ കേരളോത്സവ വേദിയിൽ നാടകീയ രംഗങ്ങൾ; വിധികർത്താക്കൾക്ക് നേരെ യുവമോർച്ച നേതാവിന്റെ കൊലവിളി appeared first on Kairali News | Kairali News Live.
