
ഇടുക്കി ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഇ ഹെല്‍ത്ത് ടീം കഴിഞ്ഞദിവസം ഇടമലക്കുടിയില്‍ എത്തി ഇ ഹെൽത്ത് സംവിധാനം ആരംഭിക്കുന്നതിന്റെ അവസാനവട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ജീവനക്കാർക്ക് പരിശീലനം നൽകി. ഏതാനും ആഴ്ചക്കുള്ളില്‍ ഇടമലക്കുടി ആശുപത്രി പേപ്പര്‍ രഹിത ആശുപത്രിയാകും. ആളുകള്‍ക്ക് യു.എച്ച്.ഐ.ഡി. കാര്‍ഡുകള്‍ വിതരണം ചെയ്തു. ഇത് സ്വപ്ന സാക്ഷാത്ക്കാരമാണെന്നും മന്ത്രി പറഞ്ഞു. ഇടമലക്കുടിയില്‍ നിന്നുള്ളവര്‍ക്ക് അടിമാലി ആശുപത്രിയിലേയ്ക്കോ ജില്ലാ ആശുപത്രിയിലേയ്ക്കോ മെഡിക്കല്‍ കോളേജിലേയ്ക്കോ മറ്റ് ആശുപത്രികളിലേയ്ക്കോ […]
The post ഇടമലക്കുടിയില്‍ ചരിത്ര മുന്നേറ്റം: ഇ ഹെല്‍ത്ത് യാഥാർത്ഥ്യമായി appeared first on Kairali News | Kairali News Live.
