
ഇതാണ് റിയൽ കേരള സ്റ്റോറി. കേരളം മതസൗഹാർദ്ദത്തിൽ നിന്ന് പിന്നോട്ട് പോകില്ല എന്ന സന്ദേശം നൽകി ആറ്റുകാൽ പൊങ്കാല. പൊങ്കാലയ്ക്ക് എത്തിയ ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കി ഇതര മതസ്ഥർ. കുടിവെള്ളവും ഭക്ഷണവും അടക്കം പള്ളികളിലും മസ്ജിദിലും ഒരുക്കിയിരുന്നു. മതങ്ങളുടെ മതിൽക്കെട്ടുകൾക്കപ്പുറത്ത് മനുഷ്യർ ഒന്നാകുന്ന കാഴ്ച. ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് വിപുലമായ സജീകരണങ്ങളാണ് നാട് ഒന്നാകെ ഒരുക്കിയത്. റമദാൻ മാസത്തിൽ പൊങ്കാലയ്ക്ക് എത്തിയ ഭക്തർക്ക് പാളയം ജുമാമസ്ജിദിലും, മണക്കാട് വലിയ പള്ളിയിലും ആവശ്യമായ സൗകര്യങ്ങളാണ് ഒരുക്കിയത്. Also read: […]
The post ഇത് മതസൗഹാർദ്ദത്തിന്റെ സന്ദേശം; ആറ്റുകാൽ പൊങ്കാല: വിവിധ മതസ്ഥർ ഒരുമിച്ച് ഭക്തർക്കായി സൗകര്യങ്ങൾ ഒരുക്കി appeared first on Kairali News | Kairali News Live.
