
അമേരിക്കയുടെയും ഇസ്രയേലിന്റെയും വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 1,332 ഇറാനിയൻ സിവിലിയന്മാർ കൊല്ലപ്പെട്ടതായി ഇറാന്റെ യുഎൻ അംബാസഡർ അമീർ സയീദ് ഇറവാനി അറിയിച്ചു. രാജ്യത്തുടനീളം 180-ലധികം കുട്ടികൾ കൊല്ലപ്പെടുകയും ഇരുപതിലധികം സ്കൂളുകൾ തകരുകയും ചെയ്തതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെയും ജനവാസ മേഖലകളെയും ബോധപൂർവം ലക്ഷ്യം വെച്ചുള്ള ഈ ആക്രമണം മാനവികതയ്‌ക്കെതിരായ കടുത്ത കുറ്റമമാണെന്ന് അദ്ദേഹം ആരോപിച്ചു. ടെഹ്‌റാനിലെയും മറ്റ് നഗരങ്ങളിലെയും കായിക വിനോദ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ […]
The post ഇറാനിൽ മരണസംഖ്യ ഉയരുന്നു; 1,332 മനുഷ്യർ കൊല്ലപ്പെട്ടതായി ഇറാൻ ഐക്യരാഷ്ട്രസഭാ പ്രതിനിധി appeared first on Kairali News | Kairali News Live.
