
ഇറാൻ – ഇസ്രയേൽ സംഘർഷം കനക്കുന്നതിനിടെ ദുബായ് ഗ്ലോബൽ വില്ലേജ് ഇന്നും അടച്ചിടും. ഗ്ലോബൽ വില്ലേജ് തുടർച്ചയായി മൂന്നാം ദിവസമാണ് അടച്ചിടുന്നത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ച അടച്ച കേന്ദ്രം ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് ഇന്നും അടച്ചിടുമെന്ന് വ്യക്തമാക്കിയത്. അടിയന്തര സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് ഈ തീരുമാനം. ഗ്ലോബൽ വില്ലേജിന് പുറമെ ഐൻ ദുബായ്, ദുബായ് പാർക്ക്സ് ആൻഡ് റിസോർട്ടുകൾ തുടങ്ങിയ മറ്റ് പ്രധാന കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചിരിക്കുകയാണ്. അമേരിക്ക, ഇസ്രയേൽ, ഇറാൻ എന്നീ രാജ്യങ്ങൾ തമ്മിലുള്ള […]
The post ഇറാൻ – ഇസ്രയേൽ സംഘർഷം; ദുബായ് ഗ്ലോബൽ വില്ലേജ് ഇന്നും അടച്ചിടും appeared first on Kairali News | Kairali News Live.
