ഇസ്രയേലിൽ ജോലിക്ക് പോയ കല്ലമ്പലം സ്വദേശിയെ കാണാതായതായി പരാതി

ഇസ്രയേലിൽ ജോലിക്ക് പോയ കല്ലമ്പലം സ്വദേശിയെ കാണാതായതായി പരാതി

K
Kairali NewsSource Link
israel missing case

ഇസ്രായേലിൽ ജോലിക്ക് പോയ കല്ലമ്പലം സ്വദേശിയായ സുരേഷ് സുന്ദരേശനെ കാണാതായതായി ബന്ധുക്കൾ പരാതി നൽകി. ഒരു വർഷം മുൻപാണ് സുരേഷ് ലേബർ വിസയിൽ ഇസ്രയേലിലേക്ക് പോയത്. ആറുമാസം മുൻപ് മാതാവ് മരണപ്പെട്ടപ്പോഴാണ് സുരേഷ് അവസാനമായി നാട്ടിലെത്തിത്. തുടർന്ന് വീണ്ടും ഇസ്രയേലിലേക്ക് മടങ്ങി പോയി ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞ 17-ാം തീയതിയാണ് സുരേഷ് അവസാനമായി ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചത്. അതിനുശേഷം അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനാൽ കുടുംബാംഗങ്ങൾ ആശങ്കയിലാണ്. സംഭവത്തിൽ കല്ലമ്പലം പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. updating…

The post ഇസ്രയേലിൽ ജോലിക്ക് പോയ കല്ലമ്പലം സ്വദേശിയെ കാണാതായതായി പരാതി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇസ്രയേലിൽ ജോലിക്ക് പോയ കല്ലമ്പലം സ്വദേശിയെ കാണാതായതായി പരാത… | Boolokam