
ഐപിഎൽ 2026 സീസൺ ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രമുഖ താരങ്ങളുടെ അസാന്നിധ്യം ഫ്രാഞ്ചൈസികൾക്ക് തലവേദനയാകുന്നു. പരിക്കും വ്യക്തിപരമായ മറ്റു കാരണങ്ങളാലും കളിക്കാർ ടൂർണമെന്റിൽ നിന്നും പൂർണ്ണമായോ ഭാഗികമായോ പിൻവാങ്ങുന്നത് താരങ്ങളെ കോടികൾ മുടക്കി വാങ്ങിയ ടീമുകൾക്കും അവരുടെ ആരാധകർക്കും നിരാശ സമ്മാനിക്കുകയാണ്. ഇത്തരം അപ്രതീക്ഷിത പിൻമാറ്റങ്ങളിൽ മുന്നിൽ നിൽക്കുന്നത് ഓസ്‌ട്രേലിയൻ താരങ്ങൾ ആണ്. ആദ്യം തന്നെ വെടിപൊട്ടിച്ചത് സൺറൈസേഴ്സ് ഹൈദരാബാദിന്റെ നായകൻ പാറ്റ് കമ്മിൻസും നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരുവിന്റെ പേസാക്രമണത്തെ നയിക്കുന്ന ജോഷ് ഹേസിൽവുഡും ആണ്. പരിക്ക് മൂലം ലോകകപ്പിൽ കളിക്കാതിരുന്ന ഇരു താരങ്ങളും സീസണിന്റെ ആദ്യ ഘട്ടത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് റിപ്പോർട്ട്. ഇരുതാരങ്ങളും പരിക്കിൽ നിന്നും പൂർണമായും മോചിതരാകാത്തതാണ് വിട്ടുനിൽക്കുന്നതിന്റെ കാരണം. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മെഡിക്കൽ സംഘത്തിന്റെ അനുമതി ഇരുവർക്കും ഇതുവരെ ലഭിച്ചിട്ടില്ല. കമ്മിൻസിനെ ഹൈദരാബാദ് 18 കോടി രൂപയ്ക്കാണ് നിലനിർത്തിയതെങ്കിൽ 12.5കോടി രൂപയ്ക്കാണ് ഹേസിൽവുഡിനെ കഴിഞ്ഞ കൊല്ലം ബെംഗളൂരു സ്വന്തമാക്കിയത്. ഇരു ടീമുകൾക്കും പിന്നാലെ ഓസ്‌ട്രേലിയൻ ബൗളർമാരുടെ പിൻവാങ്ങൽ മാറ്റ് രണ്ട് ഐപിഎൽ ഫ്രാൻഞ്ചൈസികൾക്കും tതിരിച്ചടിയായിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഓസ്ട്രേലിയക്കാരനായ പേസ് ബൗളർ നഥാൻ എല്ലിസ് പരിക്കിനെ തുടർന്ന് ടൂർണമെന്റിൽ നിന്ന് പുറത്തായി. ഒരു ആഭ്യന്തര മത്സരത്തിനിടെ ഏറ്റ പരിക്കാണ് ഓസ്‌ട്രേല്യൻ […]
The post ഐപിഎൽ തുടങ്ങും മുമ്പേ സൂപ്പർ താരങ്ങൾ ഔട്ട്! ടീമുകൾ പ്രതിസന്ധിയിൽ appeared first on Kairali News | Kairali News Live.
