
ഒമാനിലെ അൽ ഖലൂഫിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. കോഴിക്കോട് ബേപ്പൂർ സ്വദേശികളായ സജിത് കുമാർ, ആകാശ് ജിത് എന്നിവരാണ് മരിച്ചത്. ഒമാനിലെ മഹൂത്തിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള അൽ ഖലൂഫിൽ വെച്ചായിരുന്നു അപകടം. രാത്രിയിൽ നടക്കാനിറങ്ങിയ ഇവരെ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ബേപ്പൂർ കറുവാഞ്ചേരി സവന്ന നിവാസിൽ വേലായുധന്റേയും ശ്രീമതിയുടെയും മകനാണ് സജിത് കുമാർ. ബി സി റോഡിൽ സവന്ന നിവാസിൽ പ്രജിത് കുമാറിന്റെയും ജിഷയുടേയും മകനാണ് മരിച്ച ആകാശ് […]
The post ഒമാനിൽ വാഹനാപകടം: കോഴിക്കോട് സ്വദേശികളായ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.
