
ഒമാനിലെ സുൽത്താൻ ഖാബൂസ് തുറമുഖത്തിൽ ഒരു കപ്പലിന് നേരെ വീണ്ടും ആക്രമണം നടന്നു. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു. കപ്പലിൽ 16 ഇന്ത്യക്കാർ ഉള്ളതായും ജീവനക്കാരെ ഒഴിപ്പിച്ചതായും ഔദ്യോഗിക റിപ്പോർട്ട് പുറത്ത് വരുന്നു. ഖത്തറിലെ പ്രധാന ഊർജ സംഭരണ കേന്ദ്രങ്ങളിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ ആളപായമില്ല. എന്നാൽ ഖത്തറിനെ ലക്ഷ്യമിട്ട് വീണ്ടും ഇറാൻ ഡ്രോണുകൾ വർഷിക്കുകയാണ്. മിസൈദ് പവർ പ്ലാന്റിലെ ജലസംഭരണ കേന്ദ്രമടക്കം രണ്ടിടത്താണ് ഇറാൻ ആക്രമണം നടത്തിയത്. updating…
The post ഒമാൻ തീരത്ത് വീണ്ടും കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യക്കാർ മരിച്ചു appeared first on Kairali News | Kairali News Live.
