
ജമ്മു കശ്മീരിൽ തുടരുന്ന കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് വ്യോമഗതാഗതം തടസ്സപ്പെട്ടു. ശ്രീനഗർ വിമാനത്താവളത്തിൽ നിന്നുള്ള എട്ട് വിമാന സർവീസുകളാണ് നിലവിൽ റദ്ദാക്കിയിരിക്കുന്നത്. ദില്ലി, മുംബൈ, ബംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിലേക്കുള്ള ആഭ്യന്തര സർവീസുകളെയാണ് ഇത് പ്രധാനമായും ബാധിച്ചത്. ജമ്മു കശ്മീരിന് പുറമെ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും അതിശൈത്യവും ശക്തമായ മഞ്ഞുവീഴ്ചയും തുടരുകയാണ്. റൺവേയിൽ മഞ്ഞ് അടിഞ്ഞുകൂടിയ സാഹചര്യത്തിൽ കഴിഞ്ഞ രണ്ടു ദിവസം മുൻപ് ശ്രീനഗർ വിമാനത്താവളം പൂർണ്ണമായും അടച്ചിടേണ്ടി വന്നിരുന്നു. സമാനമായ സാഹചര്യമാണ് ഇപ്പോഴും തുടരുന്നത്. ALSO […]
The post കനത്ത മഞ്ഞുവീഴ്ച; ജമ്മു കശ്മീരിൽ വ്യോമഗതാഗതം തടസ്സപ്പെട്ടു, എട്ട് വിമാന സർവീസുകൾ റദ്ദാക്കി appeared first on Kairali News | Kairali News Live.
