
കേരള യൂണിവേഴ്സിറ്റിയിലേക്ക് പ്രതിഷേധ മാർച്ചുമായി എസ് എഫ് ഐ. കലോത്സവം നടത്താൻ അനുവദിക്കാത്ത സർവകലാശാല വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മലിനെതിരെയാണ് എസ് എഫ് ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ സർഗവാസനയെയും കലാപ്രകടനങ്ങളെയും ഇല്ലാതാക്കുന്നതാണ് വിസിയുടെ നടപടി. പ്രതിഷേധവുമായി എത്തിയ വിദ്യാർത്ഥിളെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. എന്നാൽ സമരക്കാർ ബാരിക്കേഡ് കടന്ന് സർവകലാശാല ആസ്ഥാനത്തേക്ക് കടന്നിരിക്കുകയാണ്. വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മലിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് എസ് എഫ് ഐ.
The post കലോത്സവം നടത്താൻ അനുവദിക്കാതെ വിസി; കേരള സർവകലാശാലയിലേക്ക് SFI പ്രതിഷേധ മാർച്ച് appeared first on Kairali News | Kairali News Live.
