
തിരുവനന്തപുരം കഴക്കൂട്ടത്ത് വീടിന് തീപിടിച്ചു. വയോധിക തലനാരിടയ്ക്ക് രക്ഷപ്പെട്ടു. കഴക്കൂട്ടം കുമഴിക്കര പുതുവൽ പുത്തൻവീട്ടിൽ റാബിയത്ത് ബീവി (65) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. റാബിയത്ത് ബീവി വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് വീടിന് തീപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ ഉടൻ തന്നെ ഓടിയെത്തി റാബിയത്ത് ബീവിയെ വിളിച്ചുണർത്തി പുറത്തെത്തിക്കുകയായിരുന്നു. ഇവരുടെ മകനും ഓട്ടോ ഡ്രൈവറുമായ സുധീർ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. ALSO READ : ‘പ്രതീക്ഷ’ നൽകിയ ജീവിതങ്ങൾ; ‘നേരത്തെ രോഗങ്ങൾ […]
The post കഴക്കൂട്ടത്ത് വീടിന് തീപിടിച്ചു; ഉറങ്ങിക്കിടന്ന വയോധിക തലനാരിടയ്ക്ക് രക്ഷപ്പെട്ടു appeared first on Kairali News | Kairali News Live.
