
മലയാളത്തിന്റെ പ്രിയ കവി മുരുകന്‍ കാട്ടാക്കടയുടെ കവിത ‘കണ്ണട’ക്ക് 25 വയസ്. കവിതയുടെ കാല്‍നൂറ്റാണ്ട് ആഘോഷമാക്കാന്‍ കവിയുടെ നാട് തന്നെ ഒരുങ്ങുകയാണ്. ‘കണ്ണട@25’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ആഘോഷ പരിപാടി ഫെബ്രുവരി 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നെയ്യാറിന്റെ തീരത്ത് നിന്ന് മലയാളിയുടെ മനസിലേക്ക് കിനിഞ്ഞ് ഇറങ്ങിയ കണ്ണടയാണ് 25 വയസ് തികക്കുന്നത്. നാട്ടുവഴികളിലും പാടത്തും പറമ്പിലും പണിശാലയിലും കലാലയങ്ങളിലും കണ്ണട ഇപ്പോഴും അനശ്വരമായി മുഴങ്ങുന്നു. തൊണ്ണൂറുകളിലെ വിഹ്വലതകള്‍ പലതും കണ്ണടയിലൂടെ കവി വരച്ചിട്ടു. […]
The post കാട്ടാക്കട കവിതയുടെ കാല്‍നൂറ്റാണ്ട്: ‘കണ്ണട@25’ ആഘോഷ പരിപാടി ഫെബ്രുവരി 11 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും appeared first on Kairali News | Kairali News Live.
