
യുവത്വത്തിൻ്റെ കരുത്തിൽ കാസർഗോഡ് മാറ്റത്തിൻ്റെ ചരിത്രമെഴുതാൻ എൽഡിഎഫ്. ഷാനവാസ് പാദൂരിലൂടെ കാസർഗോഡ് അട്ടിമറി ജയമാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. കാസർഗോഡ് മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും യുവജന നേതാവുമായ ഷാനവാസ് പാദൂരാണ് കാസർഗോട് നിയമസഭ മണ്ഡലത്തിൽ എൽഡിഎഫിനായി കളത്തിലിറങ്ങിയത്. ഇതോടെ കാസർഗോഡ് മണ്ഡലത്തിൽ പോരാട്ടം കടുക്കുമെന്നുറപ്പായിരിക്കുകയാണ്. കാസർഗോട്ടെ ജനകീയ മുഖമാണ് ഷാനവാസ് പാദൂർ. 2020 തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലീംലീഗിന്റെ ഉറച്ച കോട്ടയായ ചെങ്കള ഡിവിഷനിൽ എൽഡിഎഫ് സ്വതന്ത്രനായി അട്ടിമറി ജയം നേടിയാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായത്. […]
The post കാസ്രോട്ട് യുവത്വത്തിൻ്റെ കരുത്ത്: മാറ്റത്തിൻ്റെ ചരിത്രമെഴുതാൻ ഷാനവാസ് പാദൂരിലൂടെ എൽഡിഎഫ് appeared first on Kairali News | Kairali News Live.
