
വിദ്യാർഥികൾക്കിടയിലെ സോഷ്യൽ മീഡിയ ആസക്തി തടയുന്നതിനായി പുതിയ നിയമനിർമ്മാണം നടത്താൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇതുസംബന്ധിച്ച് വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയുടെ നേതൃത്വത്തിൽ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തക വിതരണം ഈ മാസം തന്നെ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 13-ന് പട്ടം സെന്റ് മേരീസ് സ്കൂളിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. […]
The post കുട്ടികളിലെ സോഷ്യൽ മീഡിയ ആസക്തി തടയാൻ നിയമ നിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ appeared first on Kairali News | Kairali News Live.
