
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. പ്രതി ചാടിപ്പോയ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിപിഒമാരെയാണ് സ്ഥലം മാറ്റിയത്. എ ആർ ക്യാമ്പിൽ ആയിരുന്ന ഉദ്യോഗസ്ഥരെ കുന്ദമംഗലം, പന്നിയങ്കര, ഫറോക്ക്, ചേവായൂർ സ്റ്റേഷനുകളിലേക്കാണ് മാറ്റിയത്. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതിയായ വിനീഷ് വിനോദാണ് രക്ഷപ്പെട്ടത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാളെ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. മൂന്നാഴ്ച പിന്നിട്ടിട്ടും രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ALSO […]
The post കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും പ്രതി ചാടിപ്പോയ സംഭവം; നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി appeared first on Kairali News | Kairali News Live.
