
കുന്നത്തൂരിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ വിഭാഗീയതയും തർക്കങ്ങളും രൂക്ഷമാകുന്നു. ശാസ്താംകോട്ട കാർഷിക വികസന ബാങ്കിലെ നിയമനങ്ങളിലെ അഴിമതിയിലും ഡിസിസി പ്രസിഡന്റിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ശാസ്താംകോട്ട മണ്ഡലം പ്രസിഡന്റ് ലോജു ലോറൻസ് സത്യാഗ്രഹ സമരം ആരംഭിക്കുന്നു. നാളെ രാവിലെ പത്തുമണിക്ക് ഭരണിക്കാവ് കോൺഗ്രസ് ഭവനു മുമ്പിലാണ് സമരം നടക്കുന്നത്. ശാസ്താംകോട്ട കാർഷിക വികസന ബാങ്കിലെ നിയമനങ്ങൾ ഏതാനും ചിലർ തങ്ങളുടെ കുടുംബാംഗങ്ങൾക്കും സാമ്പത്തിക ശക്തികൾക്കുമായി അടിയറ വെച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. അന്തരിച്ച കെപിസിസി സെക്രട്ടറി കുന്നത്തൂർ […]
The post കുന്നത്തൂരിൽ കോൺഗ്രസിൽ പോര് മുറുകുന്നു; യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സത്യാഗ്രഹത്തിലേക്ക് appeared first on Kairali News | Kairali News Live.
