
ഇറാന്റെ ആക്രമണം ആരംഭിച്ചതുമുതൽ കുവൈത്തിന്റെ ഭൂപ്രദേശത്തേയ്ക്ക് ലക്ഷ്യമിട്ട് വിക്ഷേപിച്ച 97 ബാലിസ്റ്റിക് മിസൈലുകളും 283 ഡ്രോണുകളും വിജയകരമായി തടഞ്ഞ് നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അബ്ദുൽഅസീസ് അൽ-അത്‌വാൻ അറിയിച്ചു. ആക്രമണത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ലക്ഷ്യമിട്ട മിസൈൽ വിക്ഷേപണങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞതായും ആക്രമണങ്ങളെ തടഞ്ഞ് നിർവീര്യമാക്കിയതായും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തിന്റെ വ്യോമാതിർത്തിയും പരമാധികാരവും സംരക്ഷിക്കുന്നതിൽ സേന ഉയർന്ന കാര്യക്ഷമതയും പരമാവധി ജാഗ്രതയും പുലർത്തിയതായും കൂട്ടിച്ചേർത്തു. Also read: […]
The post കുവൈത്തിനെ ലക്ഷ്യമിട്ട മിസൈൽ-ഡ്രോൺ ആക്രമണം: ശക്തമായി തിരിച്ചടിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് appeared first on Kairali News | Kairali News Live.
