
കുവൈത്തിന്റെ സമുദ്രപരിധികളെ ഉൾപ്പെടുത്തി ഇറാഖ് തയ്യാറാക്കിയ പുതിയ ഭൂപടം ഐക്യരാഷ്ട്രസഭയിൽ സമർപ്പിച്ചതോടെ ഗൾഫ് മേഖലയിൽ നയതന്ത്ര വിവാദം രൂക്ഷമായി. കുവൈത്തിന്റെ പരമാധികാരപരിധിക്കുള്ളിലെ സമുദ്ര മേഖലകളിൽ അവകാശവാദം ഉന്നയിക്കുന്ന ഇറാഖിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് കുവൈത്ത് വ്യക്തമാക്കി. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ കുവൈത്ത് സർക്കാർ, ഇറാഖ് സ്ഥാനപതിയെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി ഔദ്യോഗിക വിയോജിപ്പ് അറിയിച്ചു. ‘ഫഷ്ത് അൽ-ഖൈദ്’, ‘ഫഷ്ത് അൽ-ഐജ്’ എന്നീ സമുദ്രമേഖലകളുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾ പൂർണ്ണമായും നിയമവിരുദ്ധമാണെന്നും കുവൈത്ത് ആവർത്തിച്ചു. ഇതിനിടെ, ഗൾഫ് സഹകരണ കൗൺസിൽ […]
The post കുവൈത്തിന്റെ സമുദ്രപരമാധികാരത്തിനെതിരെ ഇറാഖ്; ഐക്യരാഷ്ട്രസഭയിൽ വിയോജിപ്പ് appeared first on Kairali News | Kairali News Live.
