
കുവൈത്തിൽ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയും ബന്ധപ്പെട്ട സുരക്ഷാ അധികൃതരുമായി ഏകോപനം നടത്തിയും കുവൈത്തിലെ പള്ളികളിൽ തറാവീഹ്, ഖിയാം നമസ്കാരങ്ങൾ വീണ്ടും ആരംഭിക്കുമെന്ന് ഔഖാഫ്-ഇസ്ലാമിക് കാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സാഹചര്യം പരിഗണിച്ച് മുമ്പ് സ്വീകരിച്ചിരുന്ന മുൻകരുതൽ നടപടികളുടെ പശ്ചാത്തലത്തിൽ നമസ്കാരങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. വിവിധ വകുപ്പുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ പരിശോധിച്ചതിനുശേഷമാണ് നമസ്കാരങ്ങൾ പുനരാരംഭിക്കാൻ തീരുമാനം എടുത്തത്. പുതിയ ക്രമീകരണപ്രകാരം ഇശാ നമസ്കാരത്തിന് ശേഷം 20 മിനിറ്റിന് ശേഷമാണ് തറാവീഹ് നമസ്കാരം ആരംഭിക്കുക. ഖിയാം നമസ്കാരം […]
The post കുവൈത്തിലെ പള്ളികളിൽ തറാവീഹ്, ഖിയാം നമസ്കാരങ്ങൾ വീണ്ടും ആരംഭിക്കും appeared first on Kairali News | Kairali News Live.
