
കുവൈത്തിൽ വരുന്ന റമദാൻ മാസത്തിൽ പള്ളികളിൽ നിന്ന് പുറത്തേക്ക് കേൾക്കുന്ന വിധത്തിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് നിരോധിച്ചു. ഇസ്ലാമിക മതകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.അഞ്ച് നേരത്തെ നമസ്കാരങ്ങൾക്കൊപ്പം റമദാനിലെ പ്രത്യേക പ്രാർത്ഥനകളായ തറാവീഹ്, ഖിയാമുല്ലൈൽ എന്നിവയ്ക്കും ഈ വിലക്ക് ബാധകമാണ്. പള്ളിയുടെ അകത്തളങ്ങളിൽ ആരാധനകൾ സാധാരണ രീതിയിൽ തുടരാമെങ്കിലും, പള്ളിക്ക് പുറത്തേക്ക് ശബ്ദം വ്യാപിക്കുന്ന രീതിയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് അനുവദിക്കില്ല. ആരാധകർക്കും പള്ളി പരിസരങ്ങളിൽ താമസിക്കുന്നവർക്കും മറ്റ് പൊതുജനങ്ങൾക്കും ഉണ്ടാകുന്ന അസൗകര്യങ്ങൾ ഒഴിവാക്കുന്നതിനും ശബ്ദ മലിനീകരണം […]
The post കുവൈത്തിൽ റമദാൻ മാസത്തിൽ പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം നിരോധിച്ചു appeared first on Kairali News | Kairali News Live.
