
ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള സ്‌കൂൾ പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം 2025 അധ്യയന വർഷത്തിൽ തന്നെ വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പാഠപുസ്തക പരിഷ്‌കരണം ഇത്രയും സമയബന്ധിതമായി പൂർത്തിയാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. ഇത് ഏറെ അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ആകെ 597 ടൈറ്റിൽ പാഠപുസ്തകങ്ങളാണ് വികസിപ്പിച്ചെടുത്തത്. ഇവയ്ക്കാവശ്യമായ ടീച്ചർ ടെക്സ്റ്റുകളും തയ്യാറാക്കിക്കഴിഞ്ഞു. ഭാഷാ ന്യൂനപക്ഷമായ കന്നഡ വിഭാഗത്തിന് പ്രത്യേക […]
The post കേരളം വീണ്ടും വീണ്ടും നമ്പർ 1; പാഠപുസ്തക പരിഷ്‌കരണം സമയബന്ധിതമായി പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനം appeared first on Kairali News | Kairali News Live.
