
ബെംഗളൂരു: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ‘ലെൻസ്കേപ്പ് കേരള’ അഖിലേന്ത്യാ ഫോട്ടോ പ്രദർശനത്തിന് ബെംഗളൂരു വേദിയാകുന്നു. കേരളത്തിന്റെ പ്രകൃതിയും സംസ്കാരവും ജീവിതവും നിറഞ്ഞ ഫോട്ടോപ്രദർശനം ഫെബ്രുവരി 27 മുതൽ മാർച്ച് 01 വരെ ബെംഗളൂരുവിലെ നാഷണൽ ഗാലറിഓഫ് മോഡേൺ ആർട്ടിലാണ് (എൻജിഎംഎ) നടക്കുക. രാവിലെ 11 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശനം. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. രാജ്യത്തെ 10 പ്രമുഖ ട്രാവൽ, മീഡിയ ഫോട്ടോഗ്രാഫർമാർ കേരളത്തിൽ നിന്ന് പകർത്തിയ 100 ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രശസ്ത […]
The post കേരളത്തിന്‍റെ സൗന്ദര്യം ഒപ്പിയെടുത്ത് ‘ലെൻസ്കേപ്പ് കേരള’: ഫോട്ടോ പ്രദർശനം ഈ മാസം 27 മുതൽ ബെംഗളൂരുവിൽ appeared first on Kairali News | Kairali News Live.
