
കേരളത്തിലെ പ്രതിപക്ഷത്തിൻ്റേത് നശീകരണാത്മക സ്വഭാവമാണെന്ന് മന്ത്രി പി രാജീവ്. ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം ബോധപൂർവമായതാണെന്നും മന്ത്രി പറഞ്ഞു. വനിത മന്ത്രിയെയാണ് ആക്രമിച്ചത്. പ്രതിപക്ഷത്തിന് നില തെറ്റിയിരിക്കുകയാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു. അരാജക യുഗം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനാധിപത്യ വിശ്വാസികൾ ഇതിനെതിരെ പ്രതികരിക്കണം. മുകളിൽ നിന്നും കിട്ടിയ നിർദ്ദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന അണികൾക്ക് ആവേശം നൽകി അതാണ് അക്രമത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു. Also read: കേരളത്തിൽ അശാന്തി പടർത്താൻ […]
The post കേരളത്തിലെ പ്രതിപക്ഷത്തിൻ്റേത് നശീകരണാത്മക സ്വഭാവം: മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.
